NRI
ഡബ്ലിൻ: സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സായിരുന്ന മലയാളി യുവതി നിമ്മി ജോയി (33) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ പൊതുദർശനവും മറ്റു തിരുക്കർമങ്ങളും നടക്കും.
തുടർന്ന് മീനങ്ങാടി കുമ്പളേരി സെമിത്തേരിയിലാണ് സംസ്കാരം. നിമ്മി വയനാട് കണിയാമ്പറ്റ സ്വദേശിയാണ്. സാമൂഹ്യ പ്രവർത്തകനായ ജോയിയുടെയും തങ്കമ്മയുടെയും മകളാണ്. ഭർത്താവ് പുനലൂർ വള്ളപ്പുരക്കൽ വിപിൻ കോശി (മെക്കാനിക്കൽ എൻജിനിയർ, അയർലൻഡ്). സഹോദരി: ജോയ്സി ജോയി.
സെക്കന്ദരാബാദ് യശോദ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നിമ്മി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
അയർലൻഡിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അഞ്ചുവർഷത്തോളം കാത്തിരുന്നെങ്കിലും അനുയോജ്യരായ ദാതാവിനെ കണ്ടെത്താത്തതിനാൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
ജീവൻദാൻ വഴി അയൽ സംസ്ഥാനത്തു നിന്നും ലഭ്യമായ ശ്വാസകോശങ്ങൾ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നു ഇരട്ട ശ്വാസകോശ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
NRI
ഡബ്ലിൻ: മലയാളിയായ വർഗീസ് അട്ടാശേരിൽ(തങ്കച്ചൻ, 60) ഡൗൺപാട്രിക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അയർലൻഡിൽ.
വടക്കൻ അയർലൻഡിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശിയാണ്. ഏറെക്കാലം സൗദിയിൽ ജോലി നോക്കി വന്ന വർഗീസ് അവിടെ നിന്നുമാണ് വടക്കൻ അയർലൻഡിലെ ബെല്‍ഫാസ്റ്റിലേക്ക് കുടിയേറിയത്.
ഭാര്യ റീന. മക്കൾ: ആഷ്ലിൻ, ഐറിൻ, ഡയാന.
NRI
കോട്ടയം: യുകെയിൽ അന്തരിച്ച തലയോലപ്പറമ്പ് കരിപ്പാടം തടത്തിൽ നെൽസണിന്റെ ഭാര്യ നിഷയുടെ (42) സംസ്കാരം ശനിയാഴ്ച നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പുതുവേലി വെള്ളാംതടത്തിലുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടക്കും.
പരേത പുതുവേലി വെള്ളാംതടത്തിൽ മാത്യു - ലീലമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ലിയോണ, അലക്സിസ്, റിയാന്ന, ഈതൻ. സഹോദരൻ: അനീഷ്.
കൂടുതൽ വിവരങ്ങൾക്ക്: ജിമ്മി ജെയിംസ് - 9745162742.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ വൈസ് പ്രസിഡന്റും ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ രാജൻ മേപ്പുറത്തിന്റെ ഭാര്യ ഡാളസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182).
മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.
NRI
തിരുവനന്തപുരം: കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ.എ. ബെഞ്ചമിൻ (പാപ്പച്ചൻ, 73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്) വൈദീകൻ റവ. റോയ് തോമസിന്റെ പിതൃസഹോദരനും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകാംഗം സൂസൻ വർഗീസിന്റെ സഹോദരനുമാണ് പരേതൻ
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും. രാവിലെ 10ന് വസതിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ.
കൂടുതൽ വിവരങ്ങൾക്ക്: റവ റോയ് തോമസ് - 253 653 0689.
NRI
ഒലവക്കോട്/അബുദാബി: പുതുപ്പരിയാരം വാഴേമ്പുറം എഎം യുപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പരിയാരം മുളയ്ക്കൽ മാത്യു മാഷ് (78) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ (ധോണി) നടക്കും.
ഭാര്യ: ഏലിക്കുട്ടി (റിട്ട. ടീച്ചർ, വാഴേമ്പുറം സ്കൂൾ). മക്കൾ: ഷിൻസി (ദക്ഷിണാഫ്രിക്ക), ഷിൽബി (അബുദാബി), സ്മിത (പുതുപ്പരിയാരം).
മരുമക്കൾ: സജി വിലങ്ങപാറ (ദക്ഷിണാഫ്രിക്ക), സണ്ണി കണിചേരിൽ (അബുദാബി), അജി കാരുവേലിൽ (റെയിൽവേ പാലക്കാട്, കുറുപ്പുംതറ, കോട്ടയം).
NRI
കലിഫോർണിയ: അയ്രൂക്കുഴിയിൽ കുടുംബാംഗമായ ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കലിഫോർണിയയിലെ ലോസ് ആഞ്ചൽസ് മാർത്തോമ്മാ പള്ളി സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി.
ഭാര്യ: ആലീസ് മാത്യു. മക്കൾ: ജസ്റ്റിൻ മാത്യു, ജാസ്മിൻ എബ്രഹാം. മരുമക്കൾ: ക്രിസ്റ്റീന മാത്യു, സാബു എബ്രഹാം.
പൊതുദർശനം തിങ്കളാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. തുടർന്ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ മാത്യു: 909 720 3248.
NRI
ബെര്‍ലിന്‍: ബോണിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി വൃന്ദാവനം സ്വദേശി പരേതനായ വടക്കേപറമ്പില്‍ തോമസ് വറുഗീസിന്റെ (മോഹന്‍) ഭാര്യ മറിയക്കുട്ടി തോമസ് വടക്കേപറമ്പില്‍ (78) ബോണില്‍ അന്തരിച്ചു.
സംസ്കാരം പത്തനംതിട്ട റാന്നി കൊറ്റനാട് ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയ സെമിത്തേരിയില്‍. ബോണ്‍, ബാഡ്ഗോഡസ്ബര്ഗ് ഇവാജലിക്കല്‍ ആശുപത്രിയില്‍ നഴ്സായിരുന്ന മറിയക്കുട്ടി ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.
മക്കള്‍: അനു, ആഷ. മരുമകന് റിനു കടവില്‍. കൊച്ചുമക്കള്‍ : റോയിസ്, ഏതന്.
NRI
ഡബ്ലിൻ: വടക്കൻ അയർലൻഡിലെ ന്യൂറിയിൽ മലയാളി നഴ്സ് കൃഷ്ണകുമാർ (38) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ന്യൂറി ഡെയ്സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. നഴ്സായ വർഷയാണ് ഭാര്യ. മകൻ റാം കൃഷ്ണകുമാർ.
NRI
കാള്‍സ്റൂഹെ: ചങ്ങനാശേരി പുളിമൂട്ടില്‍ പരേതരായ ചാക്കോ - എലിസബെത്ത് ദമ്പതികളുടെ മകന് തങ്കച്ചന് പുളിമൂട്ടില്‍ (ജോണ്‍, 74) ജര്‍മനിയിലെ കാള്‍സ്റൂഹെയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ജര്‍മനിയില്‍.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കള്‍: ടോം, ടിം, ടോബിയാസ്. മരുമക്കള്‍; സുമിത, പട്രീഷ്യ, സിബല്‍.
പരേതന്റെ ആത്മശാന്തിയ്ക്കായുള്ള വി.കുര്‍ബാന 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) കപ്പേളയില്‍ നടക്കും.
സ്റ്റുട്ട്ഗാര്‍ട്ടിലെ രജിസ്റ്റേര്‍ഡ് സംഘടനയായ മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്വ്യുര്ട്ടംബര്ഗിന്റെ സെക്രട്ടറിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന തങ്കച്ചന്, സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു.
53 വര്‍ഷങ്ങള്‍ക്കു മുമ്പാണ് തങ്കച്ചന് ജര്‍മനിയിലേക്ക് കുടിയേറിയത്. ചങ്ങനാശേരിയിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ പുളിമൂട്ടില്‍ ഫര്‍ണിച്ചറിന്റെ ഉടമയാണ്.
തങ്കച്ചന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നതായി മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് അറിയിച്ചു.
NRI
ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (ജോർജ് - 101) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12.30ന് കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ.
അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്. ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ: തോമസ് പി. തോമസ് (തമ്പി, ഹൂസ്റ്റൺ), മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്), ലീലാമ്മ (ഡാളസ്), മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ).
മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ), സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു.
കൂടുതൽ വിവരങ്ങൾക്ക്: തമ്പി (ഹൂസ്റ്റൺ) - 281 253 1014 (വാട്സ്ആപ്).
NRI
ന്യൂജഴ്സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജഴ്സിയിലെ എമേഴ്സണിൽ അന്തരിച്ചു. പാലാ മെരിലാൻഡ് സ്വദേശിയാണ്.
ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യൂജഴ്സി), ഡോൺ (ഓസ്ട്രേലിയ). മരുമക്കൾ: ബിന്ദു, റീനി, സിമി.
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ ഏഴ് വരെ റോക്ക്ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952).
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10ന് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ.
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
NRI
ഡാളസ്: ജനുവരി 23ന് ഡാളസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൺ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഡാളസിൽ നടക്കും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ റെഡേഴ്സ് ക്ലബ് ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു.
23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി എജിയിലെയും ഐപിസി ടാബെർനാക്കിലെയും സജീവ അംഗമായിരുന്നു. കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ.
മക്കൾ: ഷാംലി (ബംഗളൂരു), ഷെറിൻ (ഡാളസ്), ഷൈനി (ഡാളസ്). മരുമക്കൾ: പാസ്റ്റർ ബിനു (ബംഗളൂരു എജി ചർച്ച്), ലെസ്ലി (ഡാളസ്), ജേക്കബ് (ഡാളസ്). സഹോദരങ്ങൾ: മേഴ്സി - സ്റ്റീഫൻ (ഹൂസ്റ്റൺ), ജോയ്സ് - ജോൺസൺ (ഹൂസ്റ്റൺ).
ശനിയാഴ്ച രാവിലെ 8.30 നു ഡാളസ് ഐപിസി ടാബർനാക്കിൾ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും (IPC Tabernacle, 9121, Ferguson Rd, Dallas, TX 75228).
ശുശ്രൂഷകളെ തുടർന്ന് ലെയ്ക്ക് വ്യൂ സെമിത്തേരിയിൽ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃതദേഹം സംസ്കരിക്കും.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് https://www.youtube.com/watch?v=ZL5xRwVIZzM.
കൂടുതൽ വിവരങ്ങൾക്ക്: ഷെറിൻ ജോൺസൺ - 972 786 4941.
NRI
ലോം: ഫാ. ഫ്രാന്‍സിസ് കൊച്ചുപറമ്പില്‍ എസ്വിഡി (72) ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ടോഗോയില്‍ നടക്കും.
പരേതരായ കെ.പി. പൈലി - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാഫേല്‍ (കാസർഗോഡ് എടത്തോട്), പരേതരായ ത്രേസ്യാമ്മ, പോള്‍ (കൊച്ചേട്ടന്).
NRI
കോട്ടയം: മുന്‍ ജര്‍മന്‍ മലയാളിയും 1986ലെ ബെര്‍ലിന്‍ ലോകമലയാള സമ്മേളനത്തിന്റെ സംഘാടകനിലൊരാളുമായ മണ്ണംപ്ലാക്കല്‍ സെബാസ്റ്റ്യന്‍ മാത്യു (ദേവസ്യാച്ചന് - 76) കാഞ്ഞിരപ്പള്ളിയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: മേരിക്കുട്ടി സെബാസ്റ്റ്യന്‍ കുളത്തൂര്‍ അത്യാലില്‍ കുടുംബാംഗം. മക്കള്‍: ദീപക് (ജര്‍മനി), വികാസ് (ജര്‍മനി), മരുമക്കള്‍: സില്‍വി പൊങ്കത്തില് (പാലാ, ജര്‍മനി), സോണിയ പുത്തന്‍കളം (ചങ്ങനാശേരി, ജര്‍മനി).
ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെയും കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷാജന് മാത്യുവിന്റെയും സഹോദരനാണ് പരേതന്. പ്രഫ. എം.എം. ഡൊമിനിക്ക്, സാലമ്മ ജോര്‍ജ് തേനംമാക്കല്‍, ജോസുകുട്ടി മാത്യു, ഗീതമ്മ മാത്യു കൊച്ചുപറമ്പില്‍ എന്നിവരാണ് മറ്റുസഹേദരങ്ങള്.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണാപ്ളാക്കല് പിതൃസഹോദര പുത്രനും ഫാ.ലിയോപോള്‍ഡ് സിഎംഐ മാതൃസഹോദരനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്റെ ഭര്‍തൃസഹോദരനുമാണ്.
സെബാസ്റ്റ്യന്‍ ദീര്‍ഘകാലം ബെര്‍ലിനില്‍ താമസിച്ചതിനുശേഷം സ്വദേശത്തേയ്ക്ക് മടങ്ങി വിശ്രമജീവിതത്തിലായിരുന്നു.
NRI
മണര്‍കാട്: ഐപിസി കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റും ഐപിസി പാമ്പാടി സെന്റര്‍ സ്ഥാപകനുമായ പരേതരായ പാസ്റ്റര്‍ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകള്‍ അന്നമ്മ ജെ. ശാമുവേല്‍ (കുഞ്ഞുമോള്‍- 78) യുഎസ്എയിലെ സിയാറ്റില്‍ അന്തരിച്ചു.
സംസ്കാരം ഏഴിനു രാവിലെ 11ന് സിയാറ്റില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ ജെഫ്രീസ് കെ. ശാമുവേല്‍. മക്കള്‍: ഡോ. ലത, ലിന. മരുമക്കള്‍: ദാനിയേല്‍ ബ്രൂബേക്കര്, ഡേവിഡ് ഹില്‍.
NRI
ഡാളസ്: തിരുവല്ല തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ - 85) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും ഡാളസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു.
കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് ഭാര്യ. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐടി പ്രഫഷണൽ).
മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാളസ്), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ്).
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഡാളസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074).
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
NRI
ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു.
മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി, റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ (ബാബു താന്നിക്കൽ, ന്യൂയോർക്ക്), രാജു താന്നിക്കൽ.
സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
NRI
ഡാളസ്: കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89) ഡാളസിൽ അന്തരിച്ചു.
പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ ജോൺ (ഡാളസ്), ജിനി ജെയിംസ്.(ഡാളസ്). മരുമകൾ: ബിജിന.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ മാർത്തോമ്മാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ആരംഭിച്ച് തുടർന്ന് 12ന് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ നടക്കും (400 Freeport Pkwy, Coppell, TX 75019).
NRI
ഡാളസ്: പാലത്തുങ്കൽ വർഗീസ് മാണിയുടെയും അന്നമ്മ മാണിയുടേയും മകൻ പി.എം. സ്കറിയ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി സ്കറിയ. മകൻ സോജി. മരുമകൾ ലിജി. കൊച്ചുമക്കൾ ജോഷ്വ, ജേക്കബ്.
മധുരപലഹാരങ്ങൾ പോക്കറ്റിൽ കരുതിവയ്ക്കുന്ന അദ്ദേഹം കുട്ടികൾക്ക് പ്രിയപ്പെട്ട കാൻഡി അപ്പച്ചനും മുതിർന്നവർക്ക് ഏത് പ്രതിസന്ധിയിലും കൂടെനിൽക്കുന്ന വിശ്വസ്തനായ സുഹൃത്തുമായിരുന്നു. 84 വർഷം നീണ്ട ആ ജീവിതം ലാളിത്യത്തിന്റെയും സേവനത്തിന്റെയും മനോഹരമായ ഒരു പാഠപുസ്തകമായിരുന്നു.
സീമെൻസിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഏകദേശം രണ്ട് ദശാബ്ദങ്ങൾക്ക് മുൻപാണ് അദ്ദേഹം ഡാളസിൽ എത്തുന്നത്. ബോറിവിലി ഇമ്മാനുവൽ മാർത്തോമ്മാ സഭയുടെ സ്ഥാപകാംഗമായിരുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിലും സജീവസാന്നിധ്യമായിരുന്നു. ആരാധന തുടങ്ങുന്നതിന് മുൻപേ പള്ളിയിലെത്തി വാതിൽക്കൽ നിന്ന് എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ആ വലിയ മനുഷ്യൻ സഭയുടെ അഭിമാനമായിരുന്നു ഇടവകാംഗങ്ങൾ ഓർമിക്കുന്നു.
NRI
ഡാളസ് (ടെക്സസ്): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാളസിൽ അന്തരിച്ചു. ഡാളസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് അംഗമാണ്.
1940 ഫെബ്രുവരി 28നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം മാർത്തോമ്മാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
സലാല: മകളെ സന്ദര്‍ശിക്കാന്‍ ഒമാനിലെ സലാലയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തകഴി സ്വദേശി മങ്ങാട്ടുവീട്ടില്‍ രമേശനാണ് (64) മരിച്ചത്.
സലാലയിലുള്ള മകൾ നീതുവിനെ കാണാൻ എത്തിയതായിരുന്നു രമേശൻ. അവിടെ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജയലക്ഷമി. മക്കള്‍: നീതു, ഗീതു. മരുമക്കള്‍: ദത്തന്, അജയ്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
NRI
ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി. തോമസ് (62) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി 100 പെരിവിങ്കിള്‍ റോഡ്, ലെവിറ്റൗണ്‍, ന്യൂയോര്‍ക്കിൽ 11756.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം 12ന് പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്വുഡ് അവന്യൂ, ഫാര്‍മിംഗ്ഡെയ്ല്‍, ന്യൂയോര്‍ക്കിൽ 11735.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന ഇ.എം. വർക്കിയുടെ (85) വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ബുധനാഴ്ച രാവിലെ 8.30ന് കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ നടത്തപ്പെടും (2707 Dove Creek, Carrollton, TX 75006).
തുടർന്ന് 1.30ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).
NRI
ഡാളസ്: പാമ്പാക്കുട എരവത്തുകുഴിയിൽ വീട്ടിൽ മത്തായി വർക്കി (ഇ.എം. വർക്കി - 85) ഡാളസിൽ അന്തരിച്ചു. 1974ൽ ഡാളസിൽ കുടിയേറിപ്പാർത്ത പരേതൻ ഡാളസിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ ഇടവകയുടെ ആദ്യകാല അംഗമായിരുന്നു.
ഭാര്യ: സാറാമ്മ വർക്കി (ഡാളസ്) പാമ്പാക്കുട കുന്നുമ്മേൽ കുടുംബാംഗമാണ്. മക്കൾ: സോണു വർക്കി, ഷോൺ വർക്കി (ഇരുവരും ഡാളസിൽ). മരുമക്കൾ: ലീന, ജാനിസ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ബുധനാഴ്ച രാവിലെ 8.30ന് കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ നടത്തപ്പെടും (2707 Dove Creek, Carrollton, TX 75006).
തുടർന്ന് 1.30ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).
കൂടുതൽ വിവരങ്ങൾക്ക്: സോണു വർക്കി - 469 867 7668.
NRI
ന്യൂഡൽഹി: പരേതനായ കെ.ജി. ഫിലിഫോസിന്റെ മകൻ പി.ജി. വർഗീസ് (68) F- 92/2 പ്രതാപ് മാർക്കറ്റ്, മുനിർക്ക ഡൽഹിയിൽ അന്തരിച്ചു.
ആലപ്പുഴ പള്ളിപ്പാട്ട് നീണ്ടൂർ കളിക്കൽ തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ ലിസി വർഗീസ്. മക്കൾ ആലീസ്, അനില. മരുമക്കൾ ബിനോയ്, ബേബി, ജെയിൻ ചാക്കോ.
സംസ്കാരം വ്യാഴാഴ്ച 12.45ന് മുനീർക വീട്ടിലെ പ്രാർഥന ശുശ്രൂഷകൾക്കു ശേഷം മൂന്നിന് സെന്റ് മേരീസ് കത്തീഡ്രൽ ചർച്ച് നേബ്സറായിൽ ശുശ്രൂഷയ്ക്ക് ശേഷം തുഗ്ലക്കബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
NRI
ന്യൂയോർക്ക്: എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ അന്തരിച്ചു. ഭർത്താവ് പരേതനായ കെ.എ. പൗലോസ് മാഷ്.
മക്കൾ: എബി പോൾ വൈറ്റ് പ്ലെയിൻസ് (റിട്ടയേർഡ് എംടിഎ ഉദ്യോഗസ്ഥൻ), സെബി പോൾ (കേരളം), ഷിബി ബാബു (കേരളം). മരുമക്കൾ: ഡെയ്സി പോൾ (വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയി), പോൾ നടുവത്തു, ബാബുമേച്ചങ്കര.
പരേതൻ പോർട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി അംഗമാണ്. വെയ്ക് സര്‍വീസ് വെള്ളിയാഴ്ച വെെകുന്നേരം നാല് മുതൽ എട്ട് വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോക്സ് പള്ളിയിൽ (360-Irving AVE PORT CHESTER NY 10573).
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ എട്ട് മുതൽ 12 വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോക്സ് പള്ളിയിൽ തുടർന്ന് ഫ്യൂണറൽ - റായ് ഗ്രീൻ വുഡ് യൂണിയൻ സെമീറ്ററിയിൽ (215 NORTH ST, RYE NY 10580).
കൂടുതൽ വിവരങ്ങൾക്ക്: എബി പോൾ - 914 574 3884.
NRI
ഹൂസ്റ്റൺ: മലങ്കര മാർത്തോമ്മാ സഭയിലെ സീനിയർ പുരോഹിതനും ഓതറ എബനേസർ മാർത്തോമ്മാ ചർച്ച് അംഗവും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80) അന്തരിച്ചു.
1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ വികാരിയുടെ വേർപാടിൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
സ്നേഹനിധിയും കരുണാമയനുമായിരുന്ന അദ്ദേഹം വിശ്വാസികൾക്കിടയിൽ എന്നും പ്രിയങ്കരനായിരുന്നു. യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിന്റെ വാഗ്ദാനത്തിലും വിശ്വസിച്ച് അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.
Kerala
തോപ്രാംകുടി: ഫാ. റോയി കണ്ണൻചിറയുടെ പിതാവ് കണ്ണൻചിറ ഈപ്പച്ചൻ (89) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കി കിളിയാർകണ്ടം ഹോളിഫാമിലി പള്ളിയിൽ. ഭാര്യ: അന്നമ്മ ഇടുക്കി നാരകക്കാനം പാലക്കീൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ ജോസിയ എസ്എസ്എസ് (അസിസ്റ്റന്റ് ജനറൽ സാധു സേവന സഭ), ഫാ. റോബി കണ്ണൻചിറ സിഎംഐ (ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ ഡബ്ല്യുഎഫ്ഐആർസി), ഫാ. റോയി കണ്ണൻചിറ സിഎംഐ (വികാർ പ്രൊവിൻഷ്യൽ കാർമ്മൽ പ്രൊവിൻസ് മൂവാറ്റുപുഴ, കൊച്ചേട്ടൻ ഡിസിഎൽ, ഡയറക്ടർ ഡിഎഫ്സി, ഏരിയാ ഡയറക്ടർ സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള), ബീന മാത്യൂസ് (ബംഗളൂരു), റോബർട്ട് (പ്രകാശ്), റോബിൻ (കറുകുറ്റി) ഗിൽബർട്ട് (യുകെ).
മരുമക്കൾ: മാത്യൂസ് (കോയിക്കാട്ടിൽ, വലവൂർ പാലാ), ഷിജി റോബർട്ട് (പീക്കുന്നേൽ, മുരിക്കാശേരി), ജിൻസ്ലിൻ റോബിൻ (കൊങ്ങമല കരുവാരക്കുണ്ട്, മലപ്പുറം), ജിഷ ഗിൽബർട്ട് (വാലുമ്മേൽ, പഴയരിക്കണ്ടം, ഇടുക്കി).
NRI
ന്യൂയോര്‍ക്ക്: വെണ്ണിക്കുളം തെള്ളിയൂര്‍ പട്ടിയാനിക്കല്‍ പരേതനായ കെ.എ. മാത്യൂസിന്റെ മകന് സ്കറിയ എം. പട്ടിയാനി (കുഞ്ഞ് - 50) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ന്യൂയോര്‍ക്കിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: സോണിയ പട്ടിയാനി. മക്കള്‍: അലീന, എയ്ബെന്, അമിത്.
NRI
വാഷിംഗ്ടൺ ഡിസി: ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ ഡിൽബർട്ട് കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ്(68) അന്തരിച്ചു. പ്രോസ്റ്റേറ്റ് കാൻസറിനെ തുടർന്നാണ് അന്ത്യം.
1989ൽ ആരംഭിച്ച ഡിൽബർട്ട് എന്ന കാർട്ടൂൺ സ്ട്രിപ്പിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കോർപ്പറേറ്റ് ഓഫീസ് സംസ്കാരത്തെയും അവിടുത്തെ രസകരമായ സംഭവങ്ങളെയും ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവ് പുലർത്തി.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ സ്കോട്ട് ആഡംസിന് ആദരാഞ്ജലികൾ അർപ്പിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ അഡ്വ. സജി സുരേന്ദ്രൻ (52) അന്തരിച്ചു. സംസ്കാരം പിന്നീട്. കൗണ്ടി കാവനിൽ താമസിച്ചു വരികയായിരുന്ന സജി 2008ലാണ് അയർലൻഡിലെത്തിയത്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല സ്വദേശിയാണ്. ഭാര്യയും ഒരു മകളും ഉണ്ട്.
NRI
ഒക്ലഹോമ: കുറിയന്നൂർ ഓറേത്തു കുടുംബാംഗം മേപ്പുറത്ത് വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി - 92) ഒക്ലഹോമയിൽ അന്തരിച്ചു. ഒക്ലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആദ്യകാല അംഗമാണ്.
ഭാര്യ: മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ. മക്കളും മരുമക്കളും: ലില്ലിക്കുട്ടി - ബേബിച്ചൻ, ഓമന - കുഞ്ഞുമോൻ, ജോളി - സെബാസ്റ്റ്യൻ, പൊന്നമ്മ - ബിനു അടിമത്ര, ബിനി - ജോൺസൻ, ബിനു - ബെനീറ്റ.
സഹോദരങ്ങൾ: പി. എം. ഫിലിപ്പ്, ആലീസ്. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഒക്ലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.
NRI
തൃക്കാക്കര: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്ലി (66) അന്തരിച്ചു. തൃശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും മകളാണ്.
ഭർത്താവ്: ഗോഡ്ലി മാത്യു (എൽഡർ, സിബിസി പാലാരിവട്ടം, ദുബായി മുൻ പ്രവാസി). മക്കൾ: ജെഫ്രി ഗോഡ്ലി - ലിഡിയ (യുഎസ്എ), ജോഷ് സാം ഗോഡ്ലി - ആൻ സാന്ദ്ര (കാനഡ). സഹോദരങ്ങൾ: സ്റ്റീവൻ സാമുവൽ (നെല്ലിക്കുന്ന്, തൃശൂർ, ദുബായി മുൻ പ്രവാസി).
പൊതുദർശനവും സംസ്കാര ശുശ്രൂഷയും രാവിലെ 9:30 മുതൽ പാലാരിവട്ടം ബൈപാസ് റോഡിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും (Ecclesia).
സംസ്കാരം ഉച്ചയ്ക്ക് 12ന് തേങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: ഗോഡ്ലി മാത്യു - 9746200447, തോമസ് മാത്യു - 8129511347, സ്റ്റീവൻ സാമുവൽ - 98450 81014.
NRI
കൊളോൺ: ജർമനിയിലെ കൊളോണിനടുത്ത് ഫ്രെഷനിൽ താമസിക്കുന്ന കിടങ്ങൂർ സ്വദേശി കുറിയാക്കോസ് ജോയിയുടെ ഭാര്യ ബ്രിജീത്താമ്മ വെട്ടിക്കൽ (71) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ ജനുവരി വെള്ളിയാഴ്ച രാവിലെ 8.45ന് ഫ്രെഷനിലെ സെന്റ് ഔഡോമാർ ദേവാലയിൽ (St.Audomar Kirche, Kölner Strasse 3, 50226 Frechen) ദിവൃബലിയോടുകൂടി ആരംഭിച്ച് സെന്റ് ഔഡോമാർ സെമിത്തേരിയിൽ സംസ്കരിക്കും.
തോട്ടയ്ക്കാട് കയ്യാലപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജയ്സി, ജന്നി. മരുമകൻ: ബഞ്ചമിൻ. കൊച്ചുമക്കൾ: നോവാ, ജോഷ്വ.
1974ൽ ജർമനിയിൽ എത്തിയ ബ്രിജീത്താമ്മ ഫ്രെഷൻ സെന്റ് കാതറിനൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തതിനു ശേഷം വിശ്രമ ജീവിതത്തിലായിരുന്നു.
NRI
ഡാളസ്: കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി - 88) അന്തരിച്ചു. സംസ്കാരം പിന്നീട്.
റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏതാനും വർഷങ്ങളായി വിശ്രമത്തിലായിരുന്നു.
ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിന്റെ മകൾ, പള്ളിക്കൽ, കായംകുളം). മക്കളും മരുമക്കളും: സുമ & എ. ഒ. കോശി (മിനസോട്ട), വർഗീസ് പി. ജോർജ് & ഷേർളി (ഡാളസ്), ജോൺസൺ പി. ജോർജ് & റെനി (ഡാളസ്).
കൂടുതൽ വിവരങ്ങൾക്ക്: സാം മാത്യു - 972 974 5770, ഫിലിപ്പ് ആൻഡ്രൂസ് - 651 367 9879.
NRI
ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംഎസിഎഫ്) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അനുശോചനം രേഖപ്പെടുത്തി.
ഭർത്താവ് ജെറി തോമസ്. മക്കൾ: ജെറമി, ജയ്ല. ജയിംസ് അക്കത്തറ - മറിയാമ്മ അക്കത്തറ ദമ്പതികളുടെ മകളാണ്. പരേതയുടെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും തിങ്കളാഴ്ച നടക്കും.
ബ്രാൻഡനിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) രാവിലെ 8.30ന് പൊതുദർശനം ആരംഭിക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തുന്നതാണ്.
ജെസ്മിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ തീരാനഷ്ടത്തിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അറിയിച്ചു.
NRI
ഡാളസ്: പ്രിസ്ക ജോസഫ് ജോഫി (42) ഡാളസിൽ അന്തരിച്ചു. പിഎംജി സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.കെ. ജോസഫിന്റെ മകളാണ്. ഭർത്താവ്: ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ. മക്കൾ: ലേവി, ലൂക്ക്.
പൊതുദർശനവും ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പതിന് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.
സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.
NRI
പത്തനംതിട്ട: നെടുമ്പ്രം മുളമൂട്ടിൽ ചിറയിൽകണ്ടത്തിൽ അന്നമ്മ ഏബ്രഹാം (കുഞ്ഞുമോൾ - 85) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11.30ന് നെടുമ്പ്രം ക്രിസ്തോസ് ദേവാലയത്തിൽ നടക്കും.
പരേത മുളക്കുഴ ഇരട്ടക്കുളങ്ങര കുടുംബാംഗമാണ്. പരേതനായ സി.ഐ. ഏബ്രഹാമാണ് ഭർത്താവ്. കാലം ചെയ്ത ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഭർതൃ സഹോദരനാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. 10.30ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ദേവാലയത്തിൽ കൊണ്ടുവരും.
മക്കൾ: അനിൽ സി. ഇടിക്കുള, ബ്ലസൻ സി. തോമസ്. മരുമക്കൾ: സിന്ധു അനിൽ (മണ്ണൂക്കാട്ടൂർ, മീനടം), അനിത ബ്ലസൻ (പുളിമൂട്ടിൽ, ഓമല്ലൂർ).
NRI
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ലാംഗെൻന്താൾ താമസിക്കുന്ന ഡേവിസ് അരിക്കലിന്റെ ഭാര്യ റാണി അരിക്കൽ(65) അന്തരിച്ചു. നഴ്സായിരുന്നു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിലെ (Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശുശ്രൂഷകൾക്കു ശേഷം 11ന് ലാംഗെൻന്താൾ സെമിത്തേരിയിൽ (Friedhof Langenthal, Geissbergweg 25, 4900 Langenthal).
പരേതയുടെ ആത്മശാന്തിക്കായുള്ള കുർബാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിൽ ഉണ്ടായിരിക്കും. പൊതുദർശനം ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം 4.30 വരെ ലാംഗെൻന്താൾ ക്രിമറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
മക്കൾ: ആൻസി, ഡിനിയ. മരുമക്കൾ: സാൻജോ ചാമക്കാല, ജെറി കൊച്ചാട്ട്. ജർമനിയിലെ കൊളോണിൽ താമസിക്കുന്ന പോൾ ഗോപുരത്തിങ്കലിന്റെ ഇളയ സഹോദരിയാണ്.
മറ്റുസഹോദരങ്ങൾ: പാപ്പു ഗോപുരത്തിങ്കൽ, ചാക്കോ ഗോപുരത്തിങ്കൽ, സിസ്റ്റർ ഫ്ളവറി, ജോസ് ഗോപുരത്തിങ്കൽ (യുഎസ്എ), ജോളി ഗോപുരത്തിങ്കൽ, പരേതരായ മേരി മൂലൻ, താണ്ടക്കുട്ടി വള്ളൂരാൻ.
എറണാകുളം അങ്കമാലി അതിരുപതയിലെ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് അരീക്കലിന്റെ സഹോദരന്റെ ഭാര്യയാണ് പരേത.
അങ്കമാലി സ്വദേശിനിയായ റാണിയും ഡേവിസും വർഷങ്ങളോളം കൊളോണിൽ താമസിച്ചതിനു ശേഷമാണ് സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയത്.
കൊളോണിലെ ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റി, ഇന്ത്യൻ വോളിബോൾ ക്ലബ്, കൊളോൺ കേരള സമാജം, ദർശന തിയറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
NRI
കോളമ്പിയ: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി (സാം നിലംപള്ളി - 83) സൗത്ത് കരോലിനയിലെ ലെക്സിംഗ്ടണിൽ അന്തരിച്ചു. ആന്ധ്രാപ്രദേശിൽ ഡോ. നിലമ്പള്ളിൽ എബ്രഹാമിന്റെയും നഴ്സായിരുന്ന അന്നമ്മ എബ്രഹാമിന്റെയും മകനാണ്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ശാസ്താംകോട്ടയിൽ ഗുരുകുലം എന്ന പേരിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ സെന്റർ ആരംഭിച്ചു. 50 വയസ് പിന്നിട്ടപ്പോൾ അമേരിക്കയിലെ കരോലിനയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി.
അവിടെ പ്രാദേശിക മലയാളി ഒത്തുചേരലുകളുടെ ഭാഗമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അമേരിക്കൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനൊപ്പം മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് ഏറെ പരിശ്രമിച്ചു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും നോവലുകളിലും സാം നിലമ്പള്ളിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഹൈസ്കൂൾ അധ്യാപിക പരേതയായ ശാന്തമ്മ വർഗീസ് ആണ് ഭാര്യ. രണ്ട് പെൺമക്കൾ: സ്മിത ജിയാനോലാക്കിസും സിമി ജോണും. മരുമക്കൾ: സ്റ്റീവൻ ജിയാനോലാക്കിസ്, ജോസഫ് ജോൺ.
ശനിയാഴ്ച രാവിലെ 9.30 മുതൽ 11 വരെ പൊതുദർശനം വുഡ്രിഡ്ജ് മെമ്മോറിയൽ പാർക്ക് & ഫ്യൂണറൽ ഹോം ചാപ്പൽ, 138 കോർലി മിൽ റോഡ്, ലെക്സിംഗ്ടൺ, എസ്സി 29072.
ഉച്ചയ്ക്ക് 12.30ന് അവിടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 3.30ന് സംസ്കാരം.
NRI
ടെക്സസ്: ചിങ്ങവനം നീലമ്പേരൂർ ആലുങ്കൽ സ്കറിയ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ കുര്യാക്കോസ് (69) ടെക്സസിൽ അന്തരിച്ചു. റാന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിംഗ് സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു.
മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ. മരുമക്കൾ: അനു ആലുങ്കൽ, മീഖ ആലുങ്കൽ. റാന്നിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീലാമ്മ, മഹാരാഷ്ട്രയിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്.
നഴ്സിംഗിൽ സ്റ്റേറ്റ് റാങ്ക് ഹോൾഡറായിരുന്നു. ഡൽഹി, ജോർദാൻ, ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചു.
പൊതുദർശനം ശനിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെ ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving).
NRI
പെരുമ്പാവൂർ: യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസിന്റെ അമ്മയും ഈസ്റ്റ് ചേരാനല്ലൂർ തേലക്കാടൻ പരേതനായ വർഗീസിന്റെ ഭാര്യയുമായ മേരി വർഗീസ് (82) അന്തരിച്ചു. പരേത പെരുമ്പാവൂർ ചിറയത്ത് കുടുംബാംഗമാണ്.
മക്കൾ: ജോഷി, ഷാജി, ജിജി, ജോജോ, ഷിജോ, ഷീമോൾ, ജോമോൻ. മരുമക്കൾ: മിനി, സെബാസ്റ്റ്യൻ, ജിൻസി, രഞ്ജിത, നാൻസി, ഷാജു, അലക്സി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 3.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഈസ്റ്റ് ചേരാനല്ലൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ദേവാലയത്തിൽ സംസ്കരിക്കും.
ഷിജോ വർഗീസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, പിആർഒ കുര്യൻ ജോർജ്, ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുനിൽ മാത്യു, സെക്രട്ടറി ദീപക് ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
മേരി വർഗീസിന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും യുക്മ ന്യൂസ് ടീം അറിയിച്ചു.
NRI
ചങ്ങനാശേരി: മോര്‍കുളങ്ങര കൂട്ടുമ്മേല്‍ തങ്കച്ചന് രാഘവന് (64) ദുബായിയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ആനന്ദാശ്രമം ശ്മശാനത്തില്‍.
ഭാര്യ ബീന. മക്കള്‍: വീണ തങ്കച്ചന്, ആകാശ് തങ്കച്ചന്. മരുമക്കള്‍: സുജിത്, ദേവിക.
NRI
കാസര്‍ഗോഡ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്സ് മാള്‍ട്ടയില്‍ അന്തരിച്ചു. കോടോം - ബേളൂര്‍ തടിയംവളപ്പിലെ പയ്യമ്പള്ളി മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകന് ജോജി മാത്യു (43) ആണ് മരിച്ചത്.
സംസ്കാരം പിന്നീട് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. ഭാര്യ: നിഷ (നഴ്സ്, മാള്‍ട്ട) വയനാട് പുല്പള്ളി തൊഴുവത്തിങ്കല് കുടുംബാംഗം. മക്കള്‍: ഡിവോണ, ഗോഡ്സണ്‍.
സഹോദരങ്ങള്‍: ജോബി, ഫാ.ജോഷി സിആര്‍എം (മ്യൂണ്‍സ്റ്റര്‍, ജര്‍മനി), ജിജോ (പഞ്ചാബ്).
NRI
മാറിയിടം: പെല്ലത്താൽ ജോസഫിന്റെ ഭാര്യ മറിയകുട്ടി (91) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തിൽ.
പരേത മാറിയിടം പടിക്ക മ്യാലിൽ കുടുംബാഗമാണ്. മക്കൾ: എത്സമ്മ, ആലീസ്, സിസ്റ്റർ മേഴ്സി ഡിഎസ്എഫ്എസ് (ഇറ്റലി), സജി, ബിനോയി, ബിന്ദു, സോണിയ ഇരുവരും (ഇറ്റലി).
മരുമക്കൾ: പരേതനായ ജോൺ കല്ലോലിൽ (മാറിയിടം), കുര്യൻ മാത്യൂ കൈമാരിയേൽ (ഇലഞ്ഞി), റെനി അയിത്തി ചിറയിൽ (ചാമക്കാല), സിന്ധു നെല്ലിക്കാക്കുഴിയിൽ (കൂടല്ലൂർ), സിജു പീടികയിൽ (വെളിയനാട്), സിറിൾ മഴുപ്പേൽ (പയസ്മൗണ്ട്) (ഇരുവരും ഇറ്റലി).
NRI
ന്യൂഡൽഹി: കൽക്കാജി ഗിരി നഗർ തിളക് ഖണ്ഡ് 219യിൽ താമസിക്കുന്ന അച്ചാമ്മ രാജൻ (റോസമ്മ -70) അന്തരിച്ചു.
ഭർത്താവ് പരേതനായ എം.പി. രാജൻ. മക്കൾ: ജയ ജോസ്, ജെയിംസ് രാജൻ. മരുമക്കൾ: ജോസ് മാത്യു, സുഷമിത ജെയിംസ്.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് സെമിത്തേരിയിൽ നടക്കും. രാവിലെ 10ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടക്കും.
NRI
വിയന്ന: കോട്ടയം കുര്യനാട് പൂവത്തിനാല്‍ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (80) അന്തരിച്ചു. കളത്തൂര്‍ മൂന്നുതൊട്ടിയില്‍ കുടുംബാംഗമാണ്. വിയന്ന മലയാളിയായ റാണി സിറോഷ് പള്ളിക്കുന്നേലിന്റെ (പ്രോസി ഗ്രൂപ്പ്) മാതാവാണ്.
പരേതയുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലിന് കുര്യനാടുള്ള പൂവത്തിനാല്‍ ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് നടക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം, വെള്ളിയാഴ്ച രാവിലെ 10ന് മോനിപ്പള്ളി ചീങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷ നടക്കും.
മക്കള്‍: പി.ജെ. സെബാസ്റ്റ്യന്‍ (ദുബായി), സി. ജിസ്മി എഫ്സിസി (മുട്ടുചിറ), ഡോ. സി. ആന്‍സ്ലെറ്റ് ഡിഎം (ബിഹാര്‍), ലൈസ (ഓസ്ട്രേലിയ), ഫാ. ഇമ്മാനുവല്‍ പൂവത്തിനാല്‍ (മനു) സിഎംഐ (അമേരിക്ക), റാണി സിറോഷ് (വിയന്ന, ഓസ്ട്രിയ), റീന ഐപിഎസ്ആർ (കോട്ടയം), റെന്‍സി ടീച്ചര്‍ (എസ്ജിഎച്ച്എസ്എസ് വാഴത്തോപ്പ്), റെജീന (അമേരിക്ക), റെനിമോള്‍ (ഓസ്ട്രേലിയ).
മരുമക്കള്‍: മിനിമോള്‍ പാക്കത്തുകുന്നേല്‍ (ദുബായി), ടോമി വടക്കേടത്ത് (ഓസ്ട്രേലിയ), സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), സിജോ കിഴക്കേപറമ്പില്‍ (ആലപ്പുഴ), സുബിന് അഞ്ചുകണ്ടത്തില്‍ (മുരിക്കാശേരി), മോജോ പാറോക്കാരന്‍ (അമേരിക്ക), ജോഹാന്‍സ് തുടിയന്‍പ്ലാക്കല്‍ (ഓസ്ട്രേലിയ).
NRI
ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം. ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ്) (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ: ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ). പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048).
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ സംസ്കാര ശുശ്രൂഷകൾ 10.30 മുതൽ 11 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810 Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ www.youtube.com/marthomahouston/live, https://youtu.be/Zss2i4sUtgs, https://youtu.be/rmBK4knTVRQ
കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഗീവർഗീസ് - 713 569 9668, ടോമി കുര്യൻ - 832 860 2590, സ്റ്റാൻലി ജോൺ (ഷിനോയ്) - 713 703 8367.
NRI
ന്യൂജഴ്സി: സാം വർഗീസ് ന്യൂജഴ്സിയിൽ അന്തരിച്ചു. പരേതനായ ജോൺ വർഗീസിന്റെയും ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്.
ഭാര്യ: ദീപാ സാം, പ്രഫ. സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്. മക്കൾ: സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ. സഹോദരങ്ങൾ: സ്റ്റാൻലി ജോൺ, സുസൻ തോമസ്.
മുൻ ഫോമ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്. പൊതുദർശനവും ശുശ്രൂഷയും ഞായറാഴ്ച MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034ൽ.
തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെ പൊതുദർശനവും 10 മുതൽ 11 വരെ സംസ്കാര ശുശ്രൂഷയും എംടിസി ഫിലഡൽഫിയയിൽ നടക്കും. സംസ്കാരം റോസെഡേൽ മെമ്മോറിയൽ പാർക്കിൽ (3850 Richlieu Rd, Bensalem, PA 19020).
NRI
വാഷിംഗ്ടൺ ഡിസി: വെർജീനിയ ഹെറേണ്ടൻ യുഎസ്എയിൽ താമസിച്ചിരുന്ന മേരി തോമസ് (87) അന്തരിച്ചു. കടമ്പനാട് ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി. തോമസിന്റെ ഭാര്യയാണ്.
1970ൽ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാണ്ടറിയ സിറ്റിക്കുവേണ്ടി ജോലി ചെയ്തിരുന്നു. വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിലെ സജീവ അംഗമായിരുന്നു.
സംസ്കാരം ശനിയാഴ്ച വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ ഇടവക വികാരി ഫാ. കെ.ഒ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രപ്പൊലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നതാണ്.
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിലെ സജീവ അംഗമായിരുന്നു. സംസ്കാരം മരിലാൻഡിൽ 16225 നോർബെക്ക് മെമ്മോറിയൽ പാർക്കിൽവച്ച് പൂർത്തിയാകുമെന്ന് കുടുംബം അറിയിച്ചു.
NRI
ഡാളസ്: കണ്ടംകുളത്തു അബ്രഹാം തങ്കച്ചൻ (74) ഡാളസിൽ അന്തരിച്ചു. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം - ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ്. പ്ലാനോ സീയോൻ മാർത്തോമ്മാ ഇടവകാംഗവും റവ റോയ് എ തോമസിന്റെ (വൈലി, ഡാളസ്) പിതൃസഹോരദരനുമാണ് പരേതൻ.
ഭാര്യ: തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടിൽ തങ്കമ്മ. മകൻ: ഡോ. എബി എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. സഹോദരങ്ങൾ: ഡോ. കെ.എ. കോശി, ഡോ. കെ.എ. വർഗീസ്, കെ.എ. ബെഞ്ചമിൻ, പ്രഫ. ജോൺ കെ. അബ്രഹാം, പരേതനായ കെ.എ. തോമസ്, കുഞ്ഞമ്മ ജോൺ, മാരിയമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (യുഎസ്എ).
1977 ഡിസംബറിൽ അമേരിക്കയിലെ ലബ്ബക്കിൽ എത്തി. 1984ൽ ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന് ഒപ്റ്റിക്കൽ രംഗത്ത് പ്രവർത്തിക്കുകയും 1986ൽ പ്രഫഷണൽ ഒപ്റ്റിക്കൽ സപ്ലൈയുടെ പങ്കാളിയായി ബിസിനസ് ഏറ്റെടുത്ത് 2006 വരെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ഗ്രാൻഡ് പ്രേരിയിലെ മാർത്തോമ്മാ സഭയുടെ ആരംഭം മുതൽ പ്ലാനോ സീയോൻ മാർത്തോമാ പള്ളിയുടെ രൂപീകരണം വരെ തങ്കച്ചൻ സഭയുടെ ഒരു തൂണായിരുന്നു. വൈസ് പ്രസിഡന്റ്, മലയാളി ലേ ലീഡർ, ഏരിയ പ്രെയർ ഗ്രൂപ്പ് ലീഡർ, ഇടവക മിഷൻ, സീയോൻ സ്റ്റാർസ് എന്നിവയുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം സേവനം ചെയ്തു.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സീയോൻ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy., Coppell, TX 75019).
NRI
ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: സോഫി കുഞ്ഞച്ചൻ. മക്കൾ: രമ്യ, സൗമ്യ, സോബിൻ.
പൊതുദർശനം ഷിക്കാഗോയിൽ ശനിയാഴ്ച മൂന്ന് മുതൽ ഏഴ് വരെ Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131ൽ.
സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier's Malabar Church വെളിയനാട് ആലപ്പുഴ വച്ച് നടത്തും.
NRI
ന്യൂയോർക്ക്: ദീർഘകാലമായി ന്യൂയോർക്കിൽ താമസിക്കുന്ന മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ (88) അന്തരിച്ചു. പാലാ എടപ്പാടി വാളിപ്ലാക്കൽ പരേതരായ കുര്യൻ - മറിയം ദമ്പതികളുടെ മകളായ മറിയാമ്മ എഴുപതുകളിലാണ് അമേരിക്കയിൽ എത്തിയത്.
ദീർഘകാലം വിവിധ ഹോസ്പിറ്റലുകളിൽ നഴ്സായി ജോലിചെയ്തിട്ടുള്ള മറിയാമ്മ, കുറച്ചുനാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു.
സഹോദരങ്ങൾ: പരേതയായ റോസമ്മ, അച്ചാമ്മ, പരേതയായ ത്രെസ്യാമ്മ, ഏലിയാമ്മ തേവാരിൽ, കുര്യൻ വാളിപ്ലാക്കൽ, മാത്യു വാളിപ്ലാക്കൽ, ജോസഫ് വാളിപ്ലാക്കൽ, പരേതനായ തോമസ് വാളിപ്ലാക്കൽ (ന്യൂയോർക്ക്), സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, സ്കറിയ വാളിപ്ലാക്കൽ.
ഫാ. ആന്റണി വാളിപ്ലാക്കൽ (ഒഎഫ്എം, അയർലൻഡ്) സഹോദരപുത്രനാണ്. പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം നാല് മുതൽ എട്ട് വരെ സിനാട്ര മെമ്മോറിയൽ ഹോം, യോങ്കേഴ്സിൽ (Sinatra Memorial Home, 499 Yonkers Ave, Yonkers, NY 10704).
സംസ്കാര ശുശ്രുഷകൾ ബുധനാഴ്ച രാവിലെ 10ന് ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ആരംഭിച്ചു. വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.
Church Address: St. Thomas Syro Malabar Church, 810E, 221 St. Bronx.
Cemetery Address: Mount Calvary, 575 Hillside Ave, White Plains, NY 10603.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ വാളിപ്ലാക്കൽ - 917 657 1347.
NRI
ന്യൂയോര്‍ക്ക്: ചെങ്ങന്നൂർ പെണ്ണുക്കര കടവിലേവീട്ടിൽ കുടുംബാംഗം ഫിലിപ്പ് ജോണിന്റെ ( ന്യൂയോർക്ക്) ഭാര്യ ഏലിയാമ്മ ഫിലിപ്പ് (75) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ അന്തരിച്ചു. സംസ്കാരം വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സ്റ്റാറ്റൻ ഐലന്റിൽ നടക്കും.
സൂസൻ ഫിലിപ്പ് ( PA, Richmond University Medical Center, Staten Island) ഏക പുത്രിയാണ്. ആലപ്പുഴ പുത്തൻപറമ്പിൽ കുടുംബംഗം സുജിത് ഫ്രാൻസിസ് (Electronic Engineer, NY City) മരുമകനും സാമൂവൽ ഫിലിപ്പ് ഫ്രാൻസിസ് പേരക്കുട്ടിയുമാണ്.
സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ചർച്ച് ഇടവക അംഗങ്ങളാണ് ജോണും കുടുംബവും. വെണ്ണിക്കുളം മേമല പുതുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മറിയാമ്മ ജോൺ (Detroit, Michigan) മൂത്ത സഹോദരിയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് പൊതുദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ദേവാലയത്തിൽ നടക്കുന്ന മരണാനന്ദര ശുശ്രൂഷകൾക്ക് ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ സംസ്കാരം. ശുശ്രുഷകൾക്ക് മാർത്തോമ്മാ ചർച്ച് വികാരി റവ. എം.സി. വർഗീസ് മുഖ്യ കർമികത്വം വഹിക്കുന്നതാണ്.
പരേതയുടെ ആകസ്മിക വേർപാടിൽ വിവിധ ഇടവകകളിലെ വൈദിക ശ്രേഷ്ഠർ, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള സമാജം പ്രസിഡന്റ് പ്രിൻസ് തോമസ്, സ്റ്റാറ്റൻ ഐലൻഡ് സീനിയർ ഫോറം പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, സാമൂഹ്യ പ്രവർത്തകൻ ക്യാപ്റ്റൻ രാജു ഫിലിപ്പ് തുടങ്ങിയവർ അനുശോചിച്ചു.
അനുസ്മരണ ശുശ്രുഷകളും സംസ്കാര ചടങ്ങുകളും Sojimedia ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതാണ്.
NRI
ന്യൂയോർക്ക്: ഈസ്റ്റ് മെഡോയിൽ താമസിക്കുന്ന കണ്ണൂർ കണിച്ചാർ തടത്തേൽ ജേക്കബ് ചാക്കോ (തമ്പി - 61) അന്തരിച്ചു. ഭാര്യ: കണ്ണൂർ കുളക്കാട് ഓലിക്കുഴിയിൽ ലിസ്സി ജേക്കബ്, മക്കൾ: ജോയൽ ജേക്കബ്, ക്രിസ്റ്റീന ജേക്കബ്.
സഹോദരങ്ങൾ: ലീലാമ്മ ചാക്കോ (ഡാളസ്), ഏലിക്കുട്ടി ചാക്കോ (കീഴ്പ്പള്ളി, കണ്ണൂർ), സാറാമ്മ മത്തായി (കേളകം), പൊന്നമ്മ ഏലിയാസ് (പുന്നപ്പാലം, കണ്ണൂർ), ഏബ്രഹാം തടത്തേൽ (ന്യൂയോർക്ക്), ലാലി ജയൻ (ന്യൂയോർക്ക്), മിനി മാത്യൂസ് (ഷിക്കാഗോ).
സംസ്കാര ശുശ്രൂഷകൾ ഈസ്റ്റേൺ ലോംഗ് ഐലൻഡ് ശാലേം മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
1987ൽ അമേരിക്കയിൽ എത്തിയ ജേക്കബ് ന്യൂയോർക്ക് എപ്പിഫനി ഇടവകാംഗവും തുടർന്ന് ശാലേം മാർത്തോമ്മാ ഇടവകയുടെ സ്ഥാപകാംഗവും ഇടവകയുടെ ആത്മായ ശുശ്രൂഷകനും ഇടവക മിഷനിലെ സജീവ അംഗവുമായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം തടത്തേൽ (ന്യൂയോർക്ക്) - 516 528 2424.
NRI
പാലക്കാട്: ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജോസ് അലക്സാണ്ടര്‍ ആല്ബത്ത് (75) അന്തരിച്ചു. അവധി ആഘോഷിക്കാന്‍ സ്വദേശമായ പാലക്കാട്ട് എത്തിയതിനിടയിലാണ് വിയോഗം.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പാലക്കാട് രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്.
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പാലക്കാട് സെന്റ് റഫായേല്‍ കത്തീഡ്രല്‍ പള്ളിയില്‍ നടത്തി. ഭാര്യ ഷീല(നഴ്സ്) അങ്കമാലി മൂക്കന്നൂര്‍ പുതുശേരി കുടുംബാംഗം. മക്കള്‍: ഡയാന, എലിസബത്ത്. മരുമക്കള്‍: ജെറി കക്കാട്ട്, പ്രിന്‍സ് പടയാട്ടില്‍ (എല്ലാവരും ഫ്രാങ്ക്ഫര്‍ട്ടില്‍). നാലു കൊച്ചു മക്കളുണ്ട്.
ജര്‍മനിയിലുള്ള ജോസ് പുതുശേരി (ബ്രൂള്‍, കൊളോണ്‍), മേഴ്സി തടത്തില്‍ (ഷെല്മ്), ലീലാമ്മ കോയിക്കര (ഡ്യൂസല്‍ഡോര്‍ഫ്) എന്നിവര്‍ പരേതന്റെ ഭാര്യയുടെ സഹോദരങ്ങളാണ്.
പാലക്കാട് ആല്ബത്ത് ഹൗസില്‍ പരേതരായ അലക്സാണ്ടറുടെയും എലിസബത്തിന്റെയും മകനാണ്.
NRI
ഷിക്കാഗോ: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83) ഷിക്കാഗോയിൽ അന്തരിച്ചു. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്.
ഭർത്താവ്: പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ. മക്കൾ: ബെസി & സജി ഉതുപ്പാൻ (ഷിക്കാഗോ). സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (ടാമ്പ).
സംസ്കാര ചടങ്ങുകൾ: Saturday, November 22,2025 9:00 AM to 11:00 AM Hultgren Funeral Home 304 N Main St Wheaton, IL 60187.
Burial: Assumption Cemetery1S510 Winfield Rd West Chicago, IL 60185 United States.
NRI
ഡാളസ്: ഓമന ജോൺ കോശി (68) ടെക്സസിലെ മക്കിന്നിയിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ജോൺ മാത്യു (ചേലനിലക്കുന്നതിൽ) - ഏലിയാമ്മ ജോൺ എന്നിവരാണ് മാതാപിതാക്കൾ.
1995-ൽ കുടുംബത്തോടൊപ്പം കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയ ഓമന, ജോർജ് ബ്രൗൺ കോളേജിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി നിരവധി പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു.
2005ൽ ഡാളസിലേക്ക് വന്ന ശേഷം 11 വർഷമായി മക്കിന്നിയിലായിരുന്നു താമസം. ഭർത്താവ് ജോൺ സി. കോശി, മക്കൾ: ബെൻ കോശി, ബെർണീസ് കോശി. പേരക്കുട്ടികൾ: ഈഥൻ, എമിലി, മിയ, ലൂക്ക.
പൊതുദർശനം ശനിയാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് വരെ. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് അലൻ ഫാമിലി ഫ്യൂണറൽ ഓപ്ഷൻസിൽ.
വെബ്കാസ്റ്റ് വഴി ശുശ്രൂഷയിൽ പങ്കെടുക്കാൻ: https://webcast.funeralvue.com/events/viewer/117605
NRI
ഫിലഡൽഫിയ: പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്റെ ഭാര്യ റേച്ചൽ ജോസഫ് (85) അന്തരിച്ചു. പരേത ബെൻസേലം സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.
തുമ്പമൺ വട്ടടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗവും പരേതരായ വി.കെ. ഫിലിപ്പിന്റെയും മറിയാമ്മ ഫിലിപ്പിന്റെയും മകളാണ്.
മക്കൾ: ജോസഫ് സക്കറിയ (ബിജു), സുജ വർഗീസ്, റൂബി തോമസ്, പരേതയായ റാണി ഫ്രാൻസിസ്. മരുമക്കൾ: മറിയാമ്മ സക്കറിയ, വർഗീസ് മണപ്പുറത്ത്, ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ.